Audio Book: ക്രിയാത്മകധൈര്യം | വിനീത് വിന്നി cover art

Audio Book: ക്രിയാത്മകധൈര്യം | വിനീത് വിന്നി

Audio Book: ക്രിയാത്മകധൈര്യം | വിനീത് വിന്നി

Listen for free

View show details

About this listen

നിങ്ങളുടെ ആദ്യ എഴുത്തും വീഡിയോയും മറ്റേതൊരു സൃഷ്ടിയും അഞ്ചോ പത്തോ പേർ മാത്രം കാണാനും സ്വീകരിക്കാനുമുള്ള ചാൻസാണ് കൂടുതൽ. ചിലപ്പോൾ നിങ്ങളുടെ ആദ്യത്തെ നൂറു സൃഷ്ടികളുടെ യാത്രപോലും വളരെ ഏകാന്തമായേക്കാം. ഈ യാഥാർഥ്യം ഉൾക്കൊള്ളുക. മറിച്ചു സംഭവിച്ചാൽ അതൊരു പ്ലെസന്റ് സർപ്രൈസ് ആയി കരുതുക.


ആളുകൾ ഇപ്പോൾ സ്വീകരിച്ചില്ല എന്ന ഒറ്റ കാരണം കൊണ്ട് നിങ്ങളുടെ സൃഷ്ടി ചവറാണെന്ന് കരുതുന്നതിനോളം അബദ്ധം വേറെയില്ല. ഇപ്പോൾ സ്വീകരിക്കാത്തതിന് കാരണങ്ങൾ പലതാകാം:

• നിങ്ങളുടെ സൃഷ്ടിയെപ്പറ്റി കെയർ ചെയ്യാൻ സാധ്യതയുള്ള ആളുകൾ നിങ്ങളുടെ സർക്കിളിൽ ഇപ്പോൾ ഇല്ല.

• അൽഗോരിതം ആളുകൾക്ക് നിങ്ങളുടെ സൃഷ്ടി കാണിച്ചു കൊടുത്തിട്ടില്ല.

• നിങ്ങളുടെ വർക്ക് ആളുകൾക്ക് മനസിലാവുന്നതേ ഉള്ളൂ.

• ആളുകൾ നിങ്ങളുടെ വർക്കിൽ ട്രസ്ററ് ചെയ്ത് വരുന്നേയുള്ളൂ.


ക്രിയേറ്റ് ചെയ്യുക, പബ്ലിഷ് ചെയ്യുക, ടെസ്റ്റ് ചെയ്യുക, മെച്ചപ്പെടുത്തുക.

അതിനുള്ള ധൈര്യം ഈ പുസ്തകം നിങ്ങൾക്ക് നൽകുമെന്ന പ്രതീക്ഷയോടെ.


സ്നേഹപൂർവ്വം,

വിനീത് വിന്നി.

https://www.instagram.com/vinnietalks

https://youtube.com/@vinnietalks

https://www.linkedin.com/in/vineethvinnie


No reviews yet