• ബാങ്കിൽ വരുന്നവരും പടി ചവിട്ടാത്തവരും | Bulls Eye | Podcast
    Jul 2 2026

    ബാങ്കിൽ നിന്നു കാശെടുക്കാൻ പെൻഷൻകാരനായ അപ്പൂപ്പൻ കാഷ് ചെക്ക് കൊടുത്തുവിടും. അല്ലെങ്കിൽ എത്ര തുക വേണമെന്ന് ഫോണിലൂടെ പറയുമ്പോൾ ബാങ്കുകാർ വീട്ടിൽ വന്നു ചെക്ക് വാങ്ങി കാശുകൊടുക്കും. എടിഎം കാർഡ് പോരേ? അപ്പൂപ്പന് അതു കാണുന്നതു പോലും ദേഷ്യമാണ്. കാർഡും ബാങ്കിന്റെ ആപ്പുമൊന്നും മൂപ്പീന്നിനെ തീണ്ടില്ല. പഴയ ശീലമാണേ... ബാങ്കുകാർക്കും പരാതിയൊന്നുമില്ല, ഇങ്ങനെയും കുറേപ്പേർ വേണ്ടേ? ഇടപാടുകാരെല്ലാം ന്യൂജെൻ ആയാലും അയ്യം! വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.

    Listen to the detailed discussion about new gen banking in the Bulls Eye podcast, presented by Malayala Manorama Business Editor, P. Kishore

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • ബോറടി മാറ്റാൻ ബിസിനസ് പലവിധം | New Business Idea | Bulls Eye Podcast
    Jul 7 2026

    സുഭിക്ഷ തീറ്റയും സോഫ്റ്റ് സോഫയും മെത്തയും എസിയും കാറും കയ്യിൽ ഫോണും... സുഖം കൂടിയിട്ടു ബോറടിക്കുക എന്നൊരു ‘സൂക്കേട്’ ലോകമാകെ പരന്നിട്ടുണ്ടത്രെ. ഡിപ്രഷനേ ചികിത്സയുള്ളൂ, ബോറടിക്ക് ഇല്ല. ബോറടി സൂക്കേടുകാരെ പലതരം ബിസിനസുകൾ മാടി വിളിക്കുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.

    Why are people feeling bored even when they have everything they need? This episode of Bulls Eye explores the rise of the "boredom economy"—how businesses are creating products, services, and experiences to combat modern-day boredom. Presented by P. Kishore, Business Editor, Malayala Manorama.

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • സ്പേസ് ടാക്സി മതി ചിന്ന മസ്ക് ആവാൻ | Elon Musk | Space X | Bulls Eye Podcast
    Jul 15 2026

    ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഓഹരി വിൽപന വിജയം പലരാജ്യങ്ങളിലും സ്പേസ് ബിസിനസ് തരംഗം ഉണർത്തി വിട്ടിരിക്കുകയാണ്. മസ്ക് ഭൂഗോളത്തിലെ ആദ്യ ട്രില്യനയർ (ഒരുലക്ഷം കോടി ഡോളറിന്റെ മുതലാളി) ആയതോടെ എനിക്കും മസ്ക് ആകണമെന്ന ചിന്ത ചെറുപ്പക്കാരെ പിടികൂടിയിരിക്കുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.

    How did Elon Musk's SpaceX share sale ignite a global wave of interest in the space industry? As Musk becomes the world's first trillionaire, a new generation of entrepreneurs is looking to build the next big space venture. In this episode of Bulls Eye, Malayala Manorama Business Editor P. Kishore explores the booming space economy, the rise of private space companies, and the investment opportunities shaping the future of the industry.

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • എല്ലാം വേണം പക്ഷേ, നമ്മുടെ നാട്ടിൽ വേണ്ട | Bulls Eye | Podcast
    Jun 24 2026

    എല്ലാവർക്കും മൊബൈൽ ഫോണും അതിൽ ഫുൾ റേഞ്ചും അതിവേഗ ഇന്റർനെറ്റും വേണം. പക്ഷേ മൊബൈൽ ടവർ സ്വന്തം വീടിനടുത്തെന്നു മാത്രമല്ല പഞ്ചായത്തിൽ പോലും സ്ഥാപിക്കാനും പാടില്ല. ടവറുകൾക്കെതിരെ കുറെ കെട്ടുകഥകൾ പറഞ്ഞു പിടിപ്പിച്ചിരുന്നത് ഇപ്പോൾ എല്ലാവരും മറന്ന മട്ടാണ്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.

    Everyone wants a mobile phone with full network coverage and high-speed internet. But when it comes to installing a mobile tower, many people oppose having one near their homes—or even anywhere within their local panchayat. The myths and misconceptions that were once widely spread against mobile towers now seem to have been largely forgotten. Listen to the detailed discussion in the Bulls Eye podcast, presented by Malayala Manorama Business Editor, P. Kishore.

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • നമ്മൾ നേരത്തേ ജനിച്ചത് നന്നായി | Bulls Eye Podcast | AI | Job Markets | Manorama Podcasts
    Jun 16 2026

    ജോലിയിൽ നിന്നു വിരമിച്ചവരുടെയെല്ലാം വായ്ത്താരി ഒരേ രീതിയിലാണ്: നമ്മൾ നേരത്തേ ജനിച്ചത് നന്നായി! ഡോക്ടറോ എൻജിനീയറോ ചാർട്ടേഡ് അക്കൗണ്ടന്റോ സോഫ്റ്റ്‌വെയർ ഡവലപ്പറോ... സകലർക്കും ഇതേ പറയാനുള്ളു. എഐ വന്നിങ്ങു മറിയുമ്പോൾ പഴയ കഴിവുകൾ ആർക്കും വേണ്ടാതാവുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.

    Artificial Intelligence is reshaping industries at an unprecedented pace, raising concerns about the future of jobs and professional skills. From doctors and engineers to chartered accountants and software developers, many wonder whether traditional expertise will remain valuable in the AI era. In this episode of the Bulls Eye Podcast, Malayala Manorama Business Editor P. Kishore examines how AI is transforming careers, disrupting job markets, and redefining the skills needed to succeed in the future workplace.

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • കല്ലെറിയുന്നവരും കയ്യടിക്കുന്നവരും | Bulls Eye | Business Podcast
    Jun 3 2026

    അരനൂറ്റാണ്ടു മുൻപു വന്ന ബജറ്റിനെക്കുറിച്ച് പ്രതിപക്ഷ നേതാക്കൾ പ്രതികരണം നടത്തി – ധനികരെ കൂടുതൽ ധനികരും ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കുന്ന ബജറ്റ്! ആദ്യമായി കേൾക്കുന്നവർക്ക് അതു കൊള്ളാമെന്നു തോന്നുമെങ്കിലും സ്വാതന്ത്ര്യം കിട്ടിയ ശേഷം വന്ന സർവ ബജറ്റുകളെക്കുറിച്ചും ഇതേ മാതിരി പ്രതികരണം വന്നിട്ടുണ്ട്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.

    Why do opposition parties often describe budgets as favoring the rich and neglecting the poor? Is this merely political rhetoric, or does it reflect economic reality? In this episode of Bulls Eye, Malayala Manorama Business Editor P. Kishore examines the history of budget criticisms in India, explores how budgets impact different sections of society, and analyzes whether the claim that "the rich get richer and the poor get poorer" stands the test of time.

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • വെള്ള വേഷക്കാർ വന്നിറങ്ങി; നാട്ടുകാർക്കു കോള് | Bulls Eye | Podcast | Business Podcast
    May 26 2026

    സർക്കാർ മാറിയപ്പോൾ തിരുവനന്തപുരത്ത് ഫൈവ് സ്റ്റാർ മുതൽ പൂജ്യം സ്റ്റാർ ഹോട്ടലുകളിൽ വരെ മുറി കിട്ടാനില്ല. ദൂരെയുള്ള ഹോട്ടലുകൾക്കും നഗരത്തിലെ ‘സ്പിൽ ഓവർ’ ബിസിനസ് കിട്ടുന്നുണ്ട്. സാമ്പത്തിക വിശാരദർ ഇതിനെ മൾട്ടിപ്ലയർ ഇഫക്ട് എന്നു വിളിക്കുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.

    What happens to a local economy when political change triggers a surge in movement, demand, and spending? In this episode of Bulls Eye, Malayala Manorama Business Editor P. Kishore explains how the government transition has created a hotel boom in Thiruvananthapuram, with demand spreading from luxury hotels to budget stays and nearby destinations. Discover how economists describe this phenomenon as the multiplier effect and what it reveals about economic activity, tourism, and business opportunities.

    See omnystudio.com/listener for privacy information.

    Show More Show Less
    8 mins
  • വിരമിച്ചവർ വന്നാട്ടേയ്, വൈക്ലബ്യം മാറ്റിത്തരാം | Post-retirement depression | Business Podcast | Bulls Eye
    May 20 2026

    ജോലിയിൽ നിന്നു വിരമിച്ചവർക്ക് ഇപ്പോൾ പോസ്റ്റ് റിട്ടയർമെന്റ് ഡിപ്രഷൻ സാധാരണമാകുന്നു. ഇങ്ങനെയുള്ളവർ നമ്മുടെ നാട്ടിൽ ഒരുപാടുണ്ടത്രെ. അവർക്കായി ആക്ടിവിറ്റിയും കൗൺസലിങ്ങും ഒരു ബിസിനസ് ആക്കിയാലോ? വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.

    Post-retirement depression has now become common among those who have retired from jobs. There are reportedly many such people in our country. What if activity programs and counseling for them were turned into a business? Listen to the details on the Bulls Eye podcast. Presented by Malayalam Manorama Business Editor P. Kishore

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins