Green Hell 4 | Amazon Expedition cover art

Green Hell 4 | Amazon Expedition

Green Hell 4 | Amazon Expedition

Listen for free

View show details

About this listen

1910 ൽ സീഡിഷ് അമേരിക്കൻ സാഹസികനായിരുന്ന ഓക്കെ അൽഗോട്ട് ലാംഗ അപ്പർ ആമസോൺ ഭാഗങ്ങളിലേക്ക് യാത്രതിരിച്ചു. ആമസോണിന്റെ പോഷകനദികളിലൊന്നായ യവാരി നദിയിലേക്ക് വന്നു ചേരുന്ന ഇത്തക്കുവായി നദിയുടെ തീരത്തുള്ള ഫ്ലോറസ്റ്റ എന്ന സെറ്റിൽമെന്റിലാണ് ലാംഗ അവസാനം ചെന്നെത്തിയത്. ആ എസ്റ്റേറ്റിലെ റബ്ബർ തൊഴിലാളികളുടെ കൂടെ ജീവിക്കുവാനും, ആമസോൺ വനങ്ങളിൽ വേട്ട നടത്തുവാനും വേണ്ടിയാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. ഇവിടെ ജീവിക്കുന്ന സമയത്ത് അദ്ദേഹം കൈമൻ മുതലകളെയും, അരാപൈമകളെയും, പിരാനകളേയും, അവസാനം വലിയൊരു അനക്കൊണ്ടയെ തന്നെ വേട്ടയാടുകയും ചെയ്തു. ഇതിനിടയിൽ ലാംഗ ഇപ്പോൾ താമസിക്കുന്ന ഫ്ലോറസ്റ്റ റബ്ബർ എസ്റ്റേറ്റിന്റെ ഉടമ ഡ സിൽവ ലാംഗയോട് ഒരു ചോദ്യം ചോദിച്ചു. അനക്കൊണ്ടയുടെ തൊലി എടുത്തതുപോലെ ഒരു ബ്ലാക്ക് ജാഗ്വാറിന്റെ സ്കിൻ കൊണ്ടുപോകുവാൻ ലാംഗയ്ക്ക് താൽപര്യമുണ്ടോ എന്നായിരുന്നു ചോദ്യം. അയാളുടെ ഒരു ജോലിക്കാരൻ ഫ്രാൻസിസ്കോ അവന്റെ കീഴിലുള്ള തോട്ടത്തിൽ വെച്ച് മണിക്കൂറുകൾക്ക് മുൻപ് ഒരെണ്ണത്തിനെ വെടിവെച്ചിട്ടുണ്ട്. അവന്റെ കൂടെ കാട്ടിലേക്ക് പോയാൽ അതിന്റെ തൊലിയുമായി മടങ്ങി വരാം. ഇത് കേട്ടതോടെ ലാംഗയ്ക്ക് ആവേശമായി. ഈ കൊടുംകാട്ടിൽ വെച്ച് ഒരു ജാഗ്വാറിനെ കണ്ടെത്തി കൊല്ലുക പ്രയാസമുള്ള പണിയാണ്. അപ്പോഴിതാ ഒരാൾ ഒരെണ്ണത്തെ വെടിവെച്ചിട്ടിരിക്കുന്നു. പണി എളുപ്പമായി. നേരെ ചെല്ലുക, തൊലി ഉരിഞ്ഞെടുക്കുക, അത്രതന്നെ. അങ്ങനെ ലാംഗ ഫ്രാൻസിസ്ക്കോയുടെ കൂടെ തോണിയിൽ ഫ്ലോറസ്റ്റയിൽ നിന്നും രണ്ടര മൈൽ അകലെയുള്ള അവന്റെ കുടിലിലേക്ക് യാത്ര തിരിച്ചു. പോകുന്ന വഴി താൻ എങ്ങനെയാണ് ജാഗ്വാറിനെ വെടിവെച്ചതെന്ന് അവൻ ലാംഗയോട് വിവരിച്ചു.

No reviews yet