Julius Manuel cover art

Julius Manuel

Julius Manuel

Written by: Julius Manuel
Listen for free

About this listen

History | Experience | Knowledge! Julius Manuel is a creative content writer and a passionate blogger who loves history. Through his videos, blogs & Books, Julius tries to bring history to life by uncovering fascinating tales and cultural insights that connect the past with the present. mail@juliusmanuel.com www.juliusmanuel.comJulius Manuel World
Episodes
  • തോൽക്കാൻ മനസ്സില്ലാത്തവൻ: മങ്കോ പാർക്കിന്റെ ജീവിതകഥ | Mungo Park's Niger Expedition
    Dec 28 2025

    1795-ൽ, ആഫ്രിക്കൻ വൻകരയുടെ നിഗൂഢതകൾ തേടി സ്കോട്ട്ലൻഡിൽ നിന്നെത്തിയ 24-വയസ്സുകാരനായ ഡോക്ടറായിരുന്നു മങ്കോ പാർക്ക്. നൈജർ നദി എവിടെ നിന്ന് ഉത്ഭവിക്കുന്നു, അത് എങ്ങോട്ട് ഒഴുകുന്നു എന്നറിയാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ചരിത്രത്തിലെ ഏറ്റവും വലിയ സാഹസിക യാത്രകളിലൊന്നായി മാറി. സഹാറ മരുഭൂമിയുടെ വന്യതയും, അപരിചിതമായ സംസ്കാരങ്ങളും, പ്രകൃതിയുടെ വെല്ലുവിളികളും അതിജീവിച്ച് അദ്ദേഹം നടത്തിയ യാത്ര മനുഷ്യന്റെ ഇച്ഛാശക്തിയുടെ ഉദാഹരണമാണ്. 1805-ൽ അദ്ദേഹം നടത്തിയ രണ്ടാം യാത്രയും ചരിത്രത്തിന്റെ ഭാഗമാണ്.ഈ വീഡിയോയിൽ കാണാം:• ആഫ്രിക്കയിലെ വിചിത്രമായ ആചാരങ്ങളും സംസ്കാരവും.• നൈജർ നദി ആദ്യമായി കണ്ടെത്തിയ നിമിഷം.• മങ്കോ പാർക്കിന്റെ അവിശ്വസനീയമായ അതിജീവന കഥകൾ.--------------------Videography Dark Breed Pvt Ltd

    Show More Show Less
    1 hr and 13 mins
  • Yochib- The River Cave
    Dec 10 2025

    കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടത് യുക്കാത്താനിലെ മായൻ ഗുഹകളിലൂടെ 'ഷിബാൽബ' എന്ന പാതാളലോകത്തേക്കുള്ള യാത്രയായിരുന്നു. എന്നാൽ... മായൻ രഹസ്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. ഇന്ന് നമ്മൾ പോകുന്നത് മെക്സിക്കോയിലെ ചിയാപ്പാസിലേക്കാണ് (Chiapas). അവിടെ, നിബിഡമായ വനത്തിനുള്ളിലേക്ക് ഒഴുകിയെത്തുന്ന ഒരു നദിയെ അപ്പാടെ വിഴുങ്ങുന്ന, അധികമാരും കടന്നുചെല്ലാൻ ധൈര്യപ്പെടാത്ത ഒരു ഇരുണ്ട ഗുഹയുണ്ട്... 'യോച്ചിബ്' (Yochib)! പുരാതന മായൻ ഭാഷയിൽ യോച്ചിബ് എന്നാൽ 'നദി അപ്രത്യക്ഷമാകുന്നിടം' എന്നാണർത്ഥം. വെളിച്ചം കടന്നുചെല്ലാത്ത, മരണഭയവും കെട്ടുകഥകളും ഉറങ്ങിക്കിടക്കുന്ന യോച്ചിബിന്റെ ആഴങ്ങളിലേക്ക്... ആ ഭീകരതയിലേക്ക്... നമുക്ക് യാത്ര തുടങ്ങാം.

    Show More Show Less
    48 mins
  • Mayan Underworld
    Nov 23 2025

    എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. അമേരിക്കൻ പര്യവേഷകനായ ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ (John Lloyd Stephens) വാക്കുകളാണിത്. അതുവരെയും പുറംലോകത്തിന് യാതൊരു അറിവുകളുമില്ലാതിരുന്ന മായൻ സംസ്ക്കാരത്തെ 1839 ൽ അദ്ദേഹം നമുക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. മായൻ സംസ്കാരമെന്ന് കേൾക്കുമ്പോൾ നമ്മുട മനസ്സിലേക്ക് എന്താണ് ആദ്യം കടന്നു വരിക? പടവുകൾ കെട്ടിയിരിക്കുന്ന വലിയ പിരമിഡുകൾ, കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന അനേകം നഗരങ്ങൾ ഇതൊക്കെയാണ്. പക്ഷേ അവരുടെ ആ പ്രപഞ്ചത്തിൽ നമ്മൾ കാണാത്ത മറ്റൊരു ലോകം കൂടിയുണ്ട്. ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന ഒരു രഹസ്യലോകം. ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ വാക്കുകളുടെ അർഥവും അതായിരുന്നു. എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. ഈ വാക്കുകൾ നമ്മെ കൊണ്ടുപോകുന്നത് മായൻസ് നിർമ്മിച്ച കൂറ്റൻ പിരമിഡുകളുടെയും, നഗരങ്ങളുടെയും അടിയിലേക്കാണ്. അതെ, മായൻ പ്രപഞ്ചത്തിൽ മറ്റൊരു ലോകം കൂടെയുണ്ട്. ഗുഹകളുടെയും, ഭൂഗർഭനദികളുടെയും ഇരുട്ടിൻ്റെയും മായാ ലോകം.

    Show More Show Less
    45 mins
No reviews yet