Episodes

  • Loneliness at Peak! | Story of an islander | Tom Neale
    Oct 14 2026

    ചിലർ സ്വപ്നം കാണുന്ന ജീവിതം, ശരിക്കും ജീവിച്ച ഒരു മനുഷ്യന്റെ കഥ. 16 വർഷങ്ങൾ ഒറ്റയ്ക്കൊരു ജീവിതം നയിച്ച ടോം നീലിന്റെ കഥ.

    Show More Show Less
    1 hr and 17 mins
  • അവർ സൃഷ്ടിച്ചത് ഒരു കഥയല്ല… ഒരു ലോകം! | Brontë Sisters | Julius Manuel
    Oct 6 2026

    19-ാം നൂറ്റാണ്ടിലെ യോർക്ക്ഷയറിലെ കാറ്റും മഴയും മൂടൽമഞ്ഞും നിറഞ്ഞ ഹാവർത്ത് എന്ന ചെറിയ ഗ്രാമത്തിലെ ഒരു പള്ളിമേടയിൽ നിന്നാണ് ലോകസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ മൂന്ന് സ്ത്രീശബ്ദങ്ങൾ ഉയർന്നുവന്നത്. അമ്മയെ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. തുടർന്ന് രണ്ട് സഹോദരിമാർ മരിച്ചു. പക്ഷേ ഈ മരണങ്ങളും ഏകാന്തതയും നിറഞ്ഞ ലോകത്തിനുള്ളിൽ അവർ മറ്റൊരു ലോകം നിർമ്മിച്ചു.

    Show More Show Less
    25 mins
  • കള്ളൻ പ്രശസ്തമാക്കിയ ചിത്രം!
    Sep 20 2026

    മൊണാലിസ എങ്ങനെ പ്രശസ്തമായി?

    Show More Show Less
    30 mins
  • കോട്ടയം മുതൽ കൊളച്ചൽ വരെ | Pallikkonam Rajeev | The 10Q Show | EP1
    Aug 30 2026

    The 10Q show!

    നല്ല അടിപൊളിയായിട്ട് ചരിത്രം നടന്നു തേടി പഠിക്കുകയും, അത് അതിലും മനോഹരമായിട്ട് പറയാനും കഴിവുള്ള ഒട്ടനവധിപേർ നമ്മുടെ കൂടെത്തന്നെയുണ്ട്. അവരോടൊക്കെ ഓരോരോ കാര്യങ്ങൾ ചോദിച്ചും, രസിച്ചും, പഠിച്ചും, ചിരിച്ചും സമയം ചിലവഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? അങ്ങനെ ഒരിക്കൽ കോട്ടയത്തിന്റെ ചരിത്രകാരൻ പള്ളിക്കോണം രാജീവേട്ടനോട് സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് മനസ്സിൽ അത് പൊട്ടിയത്. ഇങ്ങനെ എത്രയോ പേരോട് ഞാൻ സംസാരിക്കുന്നുണ്ട്? അവരൊക്കെ എന്തൊക്കെതരം അറിവുകളാണ് പങ്കുവെയ്ക്കുന്നത്? ഇതൊക്കെ ഒന്നുകൂടി വൃത്തിക്ക് സംസാരിച്ച് ഒരു സ്റ്റുഡിയോയിൽ ഇരുന്നു റെക്കോർഡ് ചെയ്താൽ നല്ലൊരു പോഡ്കാസ്റ്റ് തന്നെയായിരിക്കും അത്. ഒട്ടും താമസിച്ചില്ല, രാജീവേട്ടനെ തന്നെ പിടികൂടി കാര്യം സാധിച്ചെടുത്തു. പൊതുവേ വായാടികളായ ഞങ്ങൾ രണ്ടുപേരുംകൂടി ഇരുന്നാൽ 24 മണിക്കൂർ എപ്പിസോഡാവും ഉണ്ടാവുക. അതിനൊരു മാർഗ്ഗം കണ്ടുപിടിച്ചു. സംസാരം 10 വിഷയങ്ങളിൽ അല്ലെങ്കിൽ പത്ത് ചോദ്യങ്ങളിൽ ഒതുക്കി നിർത്തുക. അങ്ങനെ പോഡ്കാസ്റ്റിന് ഒരു പേരും കിട്ടി, The 10Q show! രാജീവേട്ടൻ വർഷങ്ങൾകൊണ്ട് അറിഞ്ഞെടുത്തതൊക്കെ വളരെ രസകരമായി നമ്മോട് പറയുന്നു. ഇതിൽ ചരിത്രമുണ്ട്, കഥകളുണ്ട്, കേട്ടറിവുകളുണ്ട്.

    Show More Show Less
    1 hr and 46 mins
  • മെഡിറ്ററേനിയൻ വറ്റിപ്പോയപ്പോൾ! | Messinian Salinity Crisis | Zanclean flood
    Aug 18 2026

    ഏകദേശം ആറു ദശലക്ഷം വർഷങ്ങൾക്ക് മുൻപ്, ഇന്ന് യൂറോപ്പിനെയും ആഫ്രിക്കയെയും വേർതിരിക്കുന്ന മെഡിറ്ററേനിയൻ കടൽ ഇന്നത്തെ രൂപത്തിൽ ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിൽ അറ്റ്ലാന്റിക് സമുദ്രവുമായുള്ള ബന്ധം തകരുകയും, കടുത്ത ബാഷ്പീകരണം മൂലം മെഡിറ്ററേനിയൻ കടൽ സാവധാനം വറ്റിവരണ്ടുപോകുകയും ചെയ്തു. ഒരുകാലത്ത് കിലോമീറ്ററുകൾ ആഴമുള്ള കടൽത്തട്ട്, ഉപ്പും ജിപ്സവും നിറഞ്ഞ ഒരു ഭീമൻ മരുഭൂമിയായി മാറി. പിന്നീട് അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നുള്ള വെള്ളം വീണ്ടും മെഡിറ്ററേനിയനിലേക്ക് കുത്തിയൊഴുകി. സിസിലിക്ക് സമീപം ഇന്നും കാണപ്പെടുന്ന ഭീമൻ ചാനലുകളും കടൽത്തട്ടിലെ erosion രേഖകളും ആ മഹാപ്രളയത്തിന്റെ ശക്തിയെക്കുറിച്ച് സൂചന നൽകുന്നു. സ്ക്രിപ്റ്റിൽ അവതരിപ്പിക്കുന്ന കണക്കുകൾ പ്രകാരം, ഏകദേശം 5.33 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഈ മഹാപ്രളയം നടന്നിരുന്നു.ഒരു കടൽ വറ്റിപ്പോയപ്പോൾ ഭൂമിയുടെ ചരിത്രത്തിൽ എന്തൊക്കെയാണ് മാറിയത്? അത് കണ്ടെത്താൻ നമുക്ക് ഏകദേശം 7 ദശലക്ഷം വർഷങ്ങൾ പിന്നിലേക്ക് പോകാം. ഇത് ഭൂമി തന്നെ എഴുതിവെച്ച ഒരു ചരിത്രത്തിന്റെ കഥയാണ്.

    Show More Show Less
    50 mins
  • എൽ ഡോറാഡോ തേടി ഒരു ഭീകരയാത്ര| Pedro De Ursua | Amazon River Expedition
    Jul 27 2026

    1500-കളിൽ ലോകത്തെ ഏറ്റവും വലിയ രഹസ്യങ്ങളിൽ ഒന്നായിരുന്നു എൽ ഡോറാഡോ എന്ന സ്വർണ്ണനഗരം. ആ നഗരം കണ്ടെത്താനായി നൂറുകണക്കിന് സ്പാനിഷ് സൈനികർ ആമസോൺ നദിയിലൂടെ നടത്തിയ അപകടകരമായ പര്യവേക്ഷണത്തിന്റെ യഥാർത്ഥ കഥയാണ് ഈ വീഡിയോ. ഫ്രാൻസിസ്കോ ഒറിയാനയുടെ യാത്രയ്ക്ക് ഇരുപത് വർഷങ്ങൾക്കുശേഷം ആരംഭിച്ച ഈ ദൗത്യം പിന്നീട് രക്തരൂക്ഷിതമായ കലാപത്തിലേക്ക് മാറി. ആമസോണിലെ ഗോത്രവർഗ്ഗങ്ങളുമായുള്ള ഏറ്റുമുട്ടലുകൾ, അധികാര പോരാട്ടങ്ങൾ, വിശ്വാസവഞ്ചന, സ്വർണ്ണത്തോടുള്ള മനുഷ്യന്റെ അവസാനിക്കാത്ത ആഗ്രഹം എന്നിവ ചേർന്ന ചരിത്രത്തിലെ ഏറ്റവും നാടകീയമായ സാഹസിക യാത്രകളിലൊന്നാണ് ഇത്.—————-ഈ വീഡിയോയുമായി ബന്ധമുള്ള സിനിമകൾ റഫറൻസ് ബുക്കുകൾ അഗിരെയുടെ കത്ത് Book


    ഫ്രാൻസിസ്ക്കോ ഒറിയാനയുടെ ആദ്യ ആമസോൺ യാത്ര.

    Part 1https://youtu.be/-959F3WJiaQ?si=Skmv9dmGTy3OG0XgPart 2https://youtu.be/3vFyjT2fyJM?si=ZZ4Dm6uFlUetrrzcPart 3https://youtu.be/SEUnYt0ilYo?si=nLebb_YZirRoUOaqPart 4https://youtu.be/4FfVs-TGFHs?si=YejB4PPZjHYghBmYPart 5https://youtu.be/9MQJhNvNQhs?si=5uZNx0P9Z1_rCLrpPart 6https://youtu.be/yApWe5z_Tu8?si=QZlNC_NioppE9wFH

    Show More Show Less
    1 hr and 38 mins
  • റോബർട്ട് പിയറിയും പിയറി ചാനലിന്റെ രഹസ്യവും | Malayalam Arctic History | Greenland Expedition
    Jun 20 2026

    ഭൂമിയിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ ഒരു അധ്യായത്തെക്കുറിച്ചാണ് ഈ വീഡിയോ. പത്തൊൻപതാം നൂറ്റാണ്ടിൽ പ്രശസ്ത പര്യവേഷകൻ റോബർട്ട് പിയറി ഗ്രീൻലാൻഡിന്റെ ഭൂപടത്തിൽ വരച്ച 'പിയറി ചാനൽ' എന്ന ഒരു സാങ്കൽപ്പിക വര, പിന്നീട് ഒരു രാജ്യത്തിന്റെ മുഴുവൻ തലവേദനയായി മാറിയതെങ്ങനെയെന്ന് നാം പരിശോധിക്കുന്നു.

    Show More Show Less
    57 mins
  • ഭൂമിയെ 20 ലക്ഷം വർഷം നനച്ച മഹാമഴ! | Carnian Pluvial Episode | CPE Explained |
    Jun 4 2026

    ജുറാസിക് പാർക്ക് സിനിമയിൽ നാം കണ്ട ആംബർ (Amber) എന്ന ഉണങ്ങിയ മരക്കറയിൽ നിന്നാണ് ഈ കഥയുടെ തുടക്കം. പ്രകൃതി നമുക്കായി കാത്തുവെച്ച ഒരു ടൈം ക്യാപ്സൂളാണ് ആംബർ. എന്നാൽ ഭൂമിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആംബറുകൾ ഉണ്ടായ ഒരു പ്രത്യേക കാലഘട്ടമുണ്ട്—ഏതാണ്ട് 234 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്! അന്ന് ഇന്നത്തെപ്പോലെ പല ഭൂഖണ്ഡങ്ങളല്ല, 'പാഞ്ചിയ' (Pangea) എന്ന ഒരൊറ്റ വൻകര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് ഭൂമിയിലെ സകല മരങ്ങളെയും ഒരേപോലെ 'ഡിപ്രഷനിൽ' ആക്കിക്കൊണ്ട് അവിടെ എന്താണ് സംഭവിച്ചത്? കാനഡയിലെയും അലാസ്കയിലെയും പാറകളിൽ ഒളിഞ്ഞിരുന്ന ആ രഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തിയപ്പോൾ പുറത്തുവന്നത് മനുഷ്യചരിത്രത്തെപ്പോലും ഞെട്ടിക്കുന്ന വിവരങ്ങളാണ്.

    Show More Show Less
    44 mins