Chat- Masala | For Foodies | Mathrubhumi Podcast cover art

Chat- Masala | For Foodies | Mathrubhumi Podcast

Chat- Masala | For Foodies | Mathrubhumi Podcast

Written by: Mathrubhumi
Listen for free

നല്ല മൊരിഞ്ഞ പൊറോട്ടയ്ക്ക്, ക്രിസ്പി ആയിട്ടുള്ള ദോശയ്ക്ക് , പതുപതുത്ത അപ്പത്തിന് എരുവും പുളിയും മധുരവും അല്ലാതെ, വേറെ ചില കഥകള്‍ കൂടി പറയാനുണ്ടാകും. വിശപ്പ് മാറ്റുന്നതിന് അപ്പുറം ഭക്ഷണം ഓര്‍മ്മകളാണ്. സന്തോഷങ്ങളും അനുഭവങ്ങളും കൂടിയാണ്. അത്തരം കഥകളാണ് ഷിനോയ് മുകുന്ദനും അഖില്‍ ശിവാനന്ദും ചാറ്റ് മസാലയിലൂടെ പങ്കുവയ്ക്കുന്നത്. പ്രൊഡ്യൂസര്‍: RJ AchooCopyright Mathrubhumi Art Cooking Food & Wine
Episodes
  • ചൂടിന് ഒരു തണുത്ത മറുപടി! | Cool Drinks | Chat Masala | Podcast
    Sep 23 2026

    Importance of staying hydrated during hot summer days, Infusing water with cucumber, mint, and lemon for flavor, Traditional Kerala buttermilk (morru/saambaram) as a natural coolant, Easy homemade ingredients like ginger, green chilies, and curry leaves, Featured in the lifestyle discussion show Chat Masala

    ചൂടാണ്… പുറത്തേക്ക് ഇറങ്ങിയാൽ സൂര്യൻ നമ്മളെ വറുക്കുന്ന അവസ്ഥ! 🥵രാവിലെ കുളിച്ചിറങ്ങി കുറച്ചുസമയം കഴിഞ്ഞാൽ വീണ്ടും കുളിക്കണമെന്ന് തോന്നുന്ന ചൂട്. അപ്പോൾ ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളമെടുത്ത് കുടിക്കുക എന്നതാണ് പലരുടെയും ആദ്യ പരിഹാരം.

    ചൂടിനെ നേരിടാൻ അടുക്കളയിൽ നിന്ന് തന്നെ കിട്ടുന്ന ചെറിയ വഴികൾ എന്തൊക്കെയാണ്? തണുത്ത പാനീയങ്ങളുടെ കാര്യത്തിൽ നമ്മൾ പിന്തുടരുന്ന ചില ധാരണകൾ ശരിയാണോ?ഇത്തരം രസകരമായ ചർച്ചകളുമായി അഖിലും ഷിനോയിയും വീണ്ടും ചാറ്റ് മസാലയിൽ! 🎙️ചൂടിന് ഒരു തണുത്ത മറുപടി തേടാം… ചാറ്റ് മസാലയിലൂടെ!
    നിർമ്മാണം : ആർ ജെ അച്ചൂ
    ശബ്ദമിശ്രണം : പ്രണവ് പി എസ്
    Show More Show Less
    17 mins
  • ഫിൽറ്റർ കോഫിയിലെ 80:20 മുതൽ ട്രെയിനിലെ ചായ വരെ | Tea or Coffee | Chat Masala | Podcast
    Sep 16 2026
    ചായയാണോ കാപ്പിയാണോ? ☕️രാവിലെ എഴുന്നേറ്റാൽ ആദ്യം കട്ടൻ കാപ്പി വേണമെന്ന് പറയുന്നവർ… ബ്രേക്ക്‌ഫാസ്റ്റിനൊപ്പം ചായ ഇല്ലെങ്കിൽ ദിവസം പൂർത്തിയാകില്ലെന്ന് പറയുന്നവർ… ടേസ്റ്റ് ഓരോരുത്തർക്കും ഓരോ കഥയാണ്!ഫിൽറ്റർ കോഫിയിലെ 80:20 ബ്ലെൻഡ് മുതൽ മസാല ചായ, ലെമൺ ടീ, പാൽപ്പൊടി ചേർത്ത ചായ വരെ എത്തുമ്പോൾ ചർച്ച രുചിയുടെ ലോകത്തേക്ക് മാറുന്നു.വീട്ടിലെ ചായയാണോ ചായക്കടയിലെ ചായയാണോ മികച്ചത്?
    ഒരു നല്ല കാപ്പിയുടെ ‘മിനിമം ഗ്യാരണ്ടി’ ഉണ്ടോ?
    ട്രെയിനിലെ ചായയ്ക്ക് എന്താണ് ആ പ്രത്യേക കഥ? 😄അഖിൽ സിവാനന്ദനും ഷിനോയ് മുകുന്ദനും ചായയും കാപ്പിയും കുടിച്ചുകൊണ്ട് സംസാരിക്കുന്ന Chat Masala കേൾക്കാം. ☕️🎙️നിങ്ങളുടെ ഫേവറിറ്റ് ചായ/കാപ്പി ഏതാണ്? കമന്റ് ചെയ്യൂ!

    നിർമ്മാണം : ആർ ജെ അച്ചൂ
    Show More Show Less
    18 mins
  • സദ്യയുടെ വിഭവങ്ങൾ ബാക്കിയായാൽ ... Waste അല്ല, Taste ആക്കാം! | Left Overs | Chat Masala | Podcast
    Sep 2 2026
    ഓണസദ്യ കഴിഞ്ഞു… ഫ്രിഡ്ജിൽ കറികൾ നിറഞ്ഞു… ഇനി എന്ത് ചെയ്യും?

    കളയുന്നതിന് മുമ്പ് ഒന്ന് ചിന്തിച്ചാലോ — ബാക്കിയാകുന്ന ഭക്ഷണത്തിന് ഒരു പുതിയ രൂപം കൊടുക്കാൻ പറ്റിയാലോ?
    സദ്യയിലെ ബാക്കിയാകുന്ന കറികൾ ചേർത്ത് ഉണ്ടാക്കുന്ന ‘പഴം കൂട്ടാൻ’ മുതൽ ഇഡ്ഡലി കൊണ്ട് ഉപ്പുമാവ്, പുട്ട് കൊണ്ട് പുതിയ വിഭവങ്ങൾ, ബാക്കിയാകുന്ന ചോറ് കൊണ്ട് ഉള്ളിച്ചോറ്, തക്കാളിച്ചോറ്, പക്കോട തുടങ്ങി നമ്മുടെ വീടുകളിലും നാട്ടുവഴക്കങ്ങളിലും ഒളിഞ്ഞിരിക്കുന്ന ഒരുപാട് leftover food ideas ഉണ്ട്.ഭക്ഷണം പാഴാക്കാതെ, ബാക്കിയുള്ളതിനെ പുതിയൊരു രുചിയാക്കി മാറ്റുന്ന മലയാളിയുടെ അടുക്കളക്കഥകളാണ് *Chat Masala with Akhil Sivanand & Shinoy* ഇത്തവണ ചർച്ച ചെയ്യുന്നത്.പക്ഷേ ഒരു കാര്യം മറക്കരുത് — എല്ലാ ഭക്ഷണവും ഒരുപോലെ സൂക്ഷിച്ച് വീണ്ടും കഴിക്കാനാകില്ല. ഭക്ഷണം എങ്ങനെ സൂക്ഷിക്കണം, എപ്പോൾ വീണ്ടും ഉപയോഗിക്കാം എന്നതും ശ്രദ്ധിക്കണം.
    ബാക്കിയായ ഭക്ഷണം വേസ്റ്റാകണോ… അതോ അടുത്ത വിഭവമാകണോ?
    നിങ്ങളുടെ വീട്ടിലെ ഏറ്റവും interesting leftover recipe ഏതാണ്? കമന്റിൽ പറയൂ!
    Show More Show Less
    14 mins
adbl_web_anon_alc_button_suppression_t1
No reviews yet