• Ka Cha Ta Tha Pa | Malayalam Podcast

  • Written by: AKHILESH
  • Podcast
  • 5.0 out of 5 stars (1 rating)
Ka Cha Ta Tha Pa | Malayalam Podcast cover art

Ka Cha Ta Tha Pa | Malayalam Podcast

Written by: AKHILESH
  • Summary

  • Podcasting about movies, history,and book https://anchor.fm/kachatathapa
    577651
    Show More Show Less
Episodes
  • നാഗവല്ലിക്ക് വിലക്കപ്പെട്ട രാഗം | The forbidden raga
    Jun 4 2023
    സംഗീതത്തിന്റെ ആദ്യകാല ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന വളരെ പുരാതനമായ ഒരു രാഗമാണ് ആഹിരി. സവിശേഷമായ ഒരു ഘടനയുള്ള ആഹിരിയുടെ അന്തർലീനമായ ഭാവം ഭയാനകവും ദിവ്യത്വവുമാണ്. ഇത് നമ്മളിൽ ശാന്തമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്നു. ആഹിരിയുടെ ഏറ്റവും അടുത്ത രാഗം അസവേരിയാണ്. ഘണ്ട, പുന്നഗവരളി എന്നിവയും ആഹിരിയുമായി സാമ്യതകൾ കാണിക്കുന്ന രാഗങ്ങളാണ് ആഹിരി നമ്മളിൽ സൃഷ്ടിക്കുന്ന മാനസികാവസ്ഥ വളരെ അതുല്യമായതിനാൽ , ആഹിരി രാഗം വളരെ ആകർഷകമാണ്, ഭക്ഷണത്തെയും ആഹിരിയെയും കുറിച്ചുള്ള മിഥ്യയെ രണ്ട് തരത്തിലാണ് വ്യാഖ്യാനിക്കുന്നത് - അതിൽ ഒന്നാമത്തേതാണ് , ആഹിരി രാഗം ആലപിച്ചാൽ നിങ്ങൾക്ക് ഭക്ഷണം നിഷേധിക്കപ്പെടും എന്നുള്ളത് , മറ്റു ചിലർ അതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു -ആഹിരി രാഗം ആലപിച്ചാൽ നിങ്ങൾക്ക് വിശപ്പ് തോന്നില്ല. പശ്ചാത്തലത്തിൽ വാദ്യോപകരണങ്ങളൊന്നുമില്ലാതെ നിങ്ങൾ കേൾക്കുമ്പോൾ വളരെ ശാന്തവും ആകർഷകവുമായ അപൂർവ രാഗങ്ങളിൽ ഒന്നാണ് ആഹിരി. തെക്കിനിയിൽ നിന്ന് കേൾക്കുന്ന പാട്ടിനു പഴമ തോന്നിക്കുവാൻ വേണ്ടിയാണ്‌ എം ജി രാധാകൃഷ്ണൻ ആഹരി എന്ന പഴക്കമേറിയ രാഗം മണിച്ചിത്രത്താഴിനു വേണ്ടി ഉപയോഗിച്ചത്. സിനിമാ സംഗീതത്തിൽ അന്നുവരെ കേൾക്കാത്ത ഒരു രാഗം ഈ ചിത്രത്തിൽ പരീക്ഷിക്കണം എന്ന നിർബന്ധം ആണ് അദ്ദേഹത്തെ ആഹരിയിൽ ഒരു ഗാനം ചെയ്യാൻ പ്രേരിപ്പിച്ചത്. നൂറ്റാണ്ടുകൾ പഴക്കം ഉണ്ട് ആഹരി രാഗത്തിന്. സംഗീത ശാസ്ത്രം അനുസരിച്ച് 8 ആമത്തെ മേളകർത്താരാഗം ആയ ഹനുമത്തോഡിയിൽ നിന്നാണ് ആഹരി ജനിച്ചിരിക്കുന്നത്. അതല്ല 14 മത് മേളം വകുളാഭരണത്തിന്റെ ജന്യം ആണെന്നും പറയപ്പെടുന്നു. ആഹരി എന്നും ആഹിരി എന്നും വിളിക്കാറുണ്ട് ഈ രാഗത്തിനെ. ആഹരി ഒരു ഭാഷാംഗ രാഗമാണ് . ജനകരാഗത്തിൽ നിന്നല്ലാതെ അന്യസ്വരം ഈ രാഗത്തിൽ വരുന്നു. അതായത് ചെറിയ ' ഗ ' അന്യ സ്വരമായി വരുന്നത് കൊണ്ടാണ് തോഡിയുടെ ജന്യവും ആവാം എന്ന് പറയാൻ കാരണം. ഈ രാഗം പാടിയാൽ ആഹാരം കിട്ടുകയില്ല എന്നൊരു അന്ധവിശ്വാസം നിലനിൽക്കുന്നുണ്ട്. ഒട്ടനവധി സ്വാതിതിരുനാൾ കൃതികൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്. " പനിമതി മുഖി ബാലെ " എന്ന കൃതി ആഹരിയുടെ മനോഹരങ്ങളായ ചില പ്രയോഗങ്ങൾ ഉള്ളവയാണ്. 'വരാളി ' രാഗം പോലെ ആഹരിയും ഗുരുക്കന്മാർ ശിഷ്യർക്ക് വിശദമായി പഠിപ്പിച്ചു ...
    Show More Show Less
    4 mins
  • അർജന്റീനയുടെയും ബ്രസീലിന്റെയും വൈരത്തിന് പിന്നിൽ | Behind the rivalry between Argentina and Brazil
    Dec 17 2022
    ലോക ഫുട്ബോളിൽ ഏറ്റവും വലിയ വൈരം നിലനിൽക്കുന്നത് ബ്രസീലും അർജൻറീനയും തമ്മിലാണ് ആ വൈരത്തിന് പിന്നിൽ ഫുട്ബോള് മാത്രമാണോ കാരണം അതോ രാഷ്ട്രീയ കാരണങ്ങൾ മറ്റെന്തെങ്കിലുമുണ്ടോ ? 2014 വേൾഡ് കപ്പ് സെമിഫൈനലിൽ ബോലോ ഹൊറിസോണ്ടയിൽ 7-1ജർമ്മനിയോട് തോറ്റു പുറത്തായതിന്റെ പിറ്റേന്ന് ബ്രസീലിയൻ പത്രം എഴുതിയത് ഇങ്ങനെയാണ് the dream is over ,nightmare persists എന്തെന്നാൽ ബദ്ധവൈരികളായ അർജൻറീന മറക്കാനാ സ്റ്റേഡിയത്തിൽ കപ്പു ഉയർത്തുക എന്നത് ബ്രസീലിനെ സംബന്ധിച്ച് ഒരു ദുസ്വപ്നമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടു വരെ അർജൻറീന സ്പെയിനിന്റെ കോളനിയും ബ്രസീൽ പോർച്ചുഗലിന്റെ കോളനിയുമായിരുന്നു പിന്നീട് സ്വതന്ത്രമായതിനു ശേഷം ഇന്നത്തെ ഉറുഗ്വെയുടെ അതിരുകൂടിയായ റിയോ ഡി പ്ലാറ്റ അഥവാ റിവർപ്ളേറ്റ് എന്ന ആഴി തീരം പിടിച്ചെടുക്കാനുള്ള കച്ചവട ഭൂമി കൈക്കലാക്കാനുള്ള നൂറ്റാണ്ടുകളുടെ യുദ്ധമാണ് ചോരക്കളിയാണ് ഈ വൈരത്തിന് പിന്നിൽ 1860ലാണ് റിയോ ഡി പ്ലാറ്റ ബേസിനിൽ എത്തിപ്പെട്ട ബ്രിട്ടീഷ് നാവികർ വഴി ഫുട്ബോൾ അർജൻറീനയിൽ എത്തിപ്പെടുന്നത് പിന്നീട് അർജൻറീനയിൽ സ്ഥാപിക്കപ്പെട്ട ബ്രിട്ടീഷ് വിദ്യാലയങ്ങൾ വഴി ഫുട്ബോൾ അർജൻറീനയാകെ വ്യാപിക്കുന്നു പതിറ്റാണ്ടുകൾക്ക് ശേഷം ചാൾസ് വില്യം മില്ലർ എന്ന വ്യക്തി വഴി ബ്രസീലിൽ ഫുട്ബോൾ എത്തിപ്പെടുന്നു ബ്രസീലിലെ സാവോപോളയിൽ ജനിച്ച വില്യം മില്ലർ ബാരിസ്റ്റർ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നു 1894ൽ പഠനം കഴിഞ്ഞ് ബ്രസീലിൽ കപ്പലിറങ്ങുമ്പോൾ അയാളുടെ കൈവശം ഒരു തുകൽ പന്തും ഹാംപ്‌ഷയർ ഫുട്‌ബോൾ അസോസിയേഷന്റെ കുറച്ചു കളി നിയമങ്ങളുമുണ്ടായിരുന്നു.. പിന്നീടയാൾ സാവോ പോളോ അത്‌ലറ്റിക് ക്ലബ് രൂപീകരിച്ച് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നതോടുകൂടി ബ്രസീലിൽ ഫുട്ബോളിന്റെ ജാതകം തെളിഞ്ഞു ബ്രസീലിലെ സാധാരണക്കാർക്കിടയിൽ ഫുട്ബോൾ വലിയ സ്വാധീനം ചെലുത്തിത്തുടങ്ങി 1914ൽ അർജൻറീനിയൻ സ്ഥാനപതി ജൂലിയ റോക ബ്രസീലുമായി ഉണ്ടായ പ്രശ്നങ്ങളുടെ മുറിവുണക്കാൻ റോക്കകപ്പ് എന്ന പേരിൽ ഒരു ഫുട്ബോൾ ടൂർണ്ണമെൻറ് തുടങ്ങി വർഷങ്ങളായി തുടർന്നിരുന്ന പ്രശ്നങ്ങളുടെ മുറിവുണക്കാൻ തുടങ്ങിയ ടൂർണമെന്റ് പുതിയൊരു വൈരത്തിന് തുടക്കമിട്ടു.. 1914 മുതൽ 1976 വരെ തുടർന്നിരുന്ന റോകകപ്പ് ടൂർണമെന്റിൽ ആദ്യ കിരീടമുൾപ്പെടെ ...
    Show More Show Less
    4 mins
  • The wonder of world cinema |ലോകസിനിമയിലെ അത്ഭുതം
    Sep 24 2022
    സ്റ്റീഫൻ കിങ്ങിന്റെ റീറ്റ ഹേയ്വർത്ത് ആന്റ് ഷോഷാങ്ക് റിഡംപ്ഷൻ എന്ന ഹ്രസ്വനോവലിനെ ആസ്പദമാക്കി ഫ്രാങ്ക് ഡറബോണ്ട് സംവിധാനം ചെയ്ത ചിത്രമാണ് ദ ഷോഷാങ്ക് റിഡംപ്ഷൻ. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് കഥ പുരോഗമിക്കുന്നത്. 1947-ൽ നിരപരാധിയായ ആൻഡി ഡുഫ്രെയ്ൻ എന്ന ബാങ്ക് ഉദ്യോ​ഗസ്ഥനെ ഭാര്യയുടെ കൊലപാതകക്കുറ്റം ചുമത്തി ഇരട്ട ജീവപര്യന്തം വിധിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. മെയിനിലെ ഷൊഷാങ്ക് ജയിലിൽ തീർത്തും നിരാശനായി എത്തുന്ന ആൻഡിക്ക് ജയിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ല. ജയിലിലെ സഹഅന്തേവാസിയും അനധികൃതമായി വസ്തുക്കൾ ജയിലിലേക്ക് കടത്തുന്നയാളുമായ റെഡുമായി ഇയാൾ പരിചയം സ്ഥാപിക്കുന്നു. ആന്റിയും റെഡുമായുള്ള സൗഹൃദമാണ് ചലച്ചിത്ര ഇതിവൃത്തം. ആന്റിയായി ടിം റോബിൻസും റെഡായി മോർ​ഗൻ ഫ്രീമാനും വേഷമിട്ടു. 1994 ഒക്ടോബർ 15-ന് ദ ഷോഷാങ്ക് റിഡംപ്ഷൻ പ്രദർശനത്തിനെത്തി. ബോക്സ് ഓഫീസിൽ തകർന്നടിയാനായിരുന്നു ചിത്രത്തിന്റെ നിയോ​ഗം. മുടക്കുമുതൽ പോലും തിരിച്ചു പിടിക്കാനാകാത്ത ചെറിയ വരവ് മാത്രമാണ് ബോക്സ് ഓഫീസിൽ ഈ ചിത്രത്തിന് ലഭിച്ചത്. സ്റ്റീഫൻ സ്പിൽബെർ​ഗിന്റെ ജുറാസ്സിക് പാർക്കിനോടും ക്വെന്റിൻ ടാരന്റിനോയുടെ പൾപ്പ് ഫിക്ഷനോടും ഏറ്റു മുട്ടാനാകാതെ ദ ഷോഷാങ്ക് റിഡംപ്ഷൻ പരാജയപ്പെട്ടു. എന്നാൽ നിരൂപകർ ഈ ചിത്രത്തെ തള്ളിപ്പറഞ്ഞില്ല.അവരിൽനിന്ന് ലഭിച്ച മികച്ച പ്രതികരണങ്ങളേത്തുടർന്ന് കേബിൾ ടെലിവിഷൻ, ഹോം വീഡീയോടേപ്പ്, ഡി.വി.ഡി., ബ്ലൂ റേ തുടങ്ങിയ മാധ്യമങ്ങളിൽ ചിത്രം വൻപ്രചാരം നേടി. ഇന്ന് ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ലോകമൊട്ടാകെ അം​ഗീകരിക്കപ്പെട്ട് ദേശഭാഷഭേദമില്ലാതെ നിരൂപകപ്രശംസയും നേടി ദ ഷോഷാങ്ക് റിഡംപ്ഷൻ യാത്ര തുടരുന്നു. സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി തുടരുന്നതിന് പല കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ചിത്രത്തിലെ സംഭാഷണങ്ങളാണ്. ജയിലിനകത്ത് പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ആന്‍ഡിയുടെയും റെഡിന്റെയും സംഭാഷണങ്ങള്‍. ജീവിതത്തെക്കുറിച്ചുള്ള ഒറ്റപ്പെട്ടവരുടെ കാഴ്ചപ്പാടുകളും, പ്രതീക്ഷ നഷ്ടപ്പെട്ട കഥാപാത്രങ്ങളും, പിന്നീടുള്ള തിരിച്ചറിവുകളുമെല്ലാമാണ് സംഭാഷണങ്ങളുടെ കരുത്ത്. പതിയെ തുടങ്ങുകയും പിന്നീട് ...
    Show More Show Less
    10 mins

What listeners say about Ka Cha Ta Tha Pa | Malayalam Podcast

Average Customer Ratings
Overall
  • 5 out of 5 stars
  • 5 Stars
    1
  • 4 Stars
    0
  • 3 Stars
    0
  • 2 Stars
    0
  • 1 Stars
    0
Performance
  • 5 out of 5 stars
  • 5 Stars
    1
  • 4 Stars
    0
  • 3 Stars
    0
  • 2 Stars
    0
  • 1 Stars
    0
Story
  • 5 out of 5 stars
  • 5 Stars
    1
  • 4 Stars
    0
  • 3 Stars
    0
  • 2 Stars
    0
  • 1 Stars
    0

Reviews - Please select the tabs below to change the source of reviews.

Sort by:
Filter by:
  • Overall
    5 out of 5 stars
  • Performance
    5 out of 5 stars
  • Story
    5 out of 5 stars

kachatathapa malayalam podcast is fantastic

kachatathapa malayalam podcast is 👍 👍👍 👍 👍 👍 👍 👍 👍 👍 👍 👍❤️

Something went wrong. Please try again in a few minutes.

You voted on this review!

You reported this review!